Monday, March 31, 2025

ഒരുമനയൂർ ആരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് നൽകി ഡി.വൈ.എഫ്.ഐ

ഒരുമനയൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ ഒരുമനയൂർ മേഖല കമ്മിറ്റി.
കെ.എം.എസ്.ആർ.എ വഴി 2.5 ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ ഒരുമനയൂർ ആരോഗ്യ കേന്ദ്രത്തിത്തിലെ മെഡിക്കൽ ഓഫിസർമാരായ നിബിൻ കൃഷ്ണ, അനു എന്നിവർക്ക് ഡിവൈ.എഫ്.ഐ ജില്ല ട്രഷറർ കെ.കെ. മുബാറക്ക് കൈമാറി.
ബ്ലോക്ക്‌ സെക്രട്ടറി അനൂപ്, ട്രഷറർ കെ.എൽ. മഹേഷ്‌, മേഖല സെക്രട്ടറി സജിത്ത്, ജോയിന്റ് സെക്രട്ടറി ജാബിർ, വൈസ് പ്രസിഡൻ്റ് നിബിൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.പി. അഷറഫ്, വി.എം. ജാഷിം, കെ.എം.എസ്.ആർ.എ ഭാരവാഹികളായ അസ്‌കർ, ഡാർവിൻ,ഷിഹാസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments