Saturday, November 23, 2024

കൗൺസിൽ യോഗം മാറ്റി വെച്ച മേയറുടെ നടപടി ഏകപക്ഷീയമാണെന്ന് ജോൺ ഡാനിയൽ

തൃശൂർ: കോർപ്പറേഷനിൽ 112 അജണ്ടകൾ ഉൾക്കൊള്ളിച്ച് കൗൺസിൽ വിളിച്ചു ചേർക്കുകയും പിന്നീട് കൗൺസിൽ മാറ്റിവെക്കുകയും ചെയ്ത മേയറുടെ നടപടി ഏകപക്ഷീയമാണെന്ന് നഗരാസൂത്രണ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ തീരുമാനിച്ച കൗൺസിൽ യോഗം മാറ്റിവയ്ക്കുന്നത് ചട്ടവിരുദ്ധമാണ്. എന്ത് കാരണം കൊണ്ടാണ് തീരുമാനിച്ച കൗൺസിൽ മാറ്റിവെച്ചതെന്ന് പറയാൻ മേയർക്ക് ബാധ്യതയുണ്ടെന്ന് ജോൺ ഡാനിയൽ പറഞ്ഞു. വ്യക്തമായ കാരണം പറയാതെ കൗൺസിൽ മാറ്റിവെച്ച മേയറുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് ജോൺ ഡാനിയൽ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments