അബുദാബി: കറുകമാട് മുസ്ലിം അസോസിയേഷൻ ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും നടത്തി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ 60 ഓളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.എ ആദ്യ കാല മെമ്പർമാരായ വി.ടി സൈദാലി, വി.പി ഉമ്മർ എന്നിവർ നേത്രത്വം നൽകി. നിര്യാതരായ വി.ടി കുഞ്ഞിമോൻ മൗലവി ഭാര്യ കദീജ, മാട്ടിൽ ഷമീർ, മുണ്ടിയറയിൽ ഉമ്മർ എന്നിവർക്ക് വേണ്ടി മയ്യിത്ത് നിസ്ക്കാരവും പ്രാർത്ഥനയും നടത്തി. പുതിയ കമ്മിറ്റി ഭാരവാഹികളായി വി മുസ്തഫ (പ്രസിഡന്റ്), വി.ടി. നൗഷാദ്, സലീം അറക്കൽ (വൈസ് പ്രസിഡന്റുമാർ), ഷിഹാബ് കരീം അറക്കൽ, യഹിയ തൈവളപ്പിൽ (സെക്രട്ടറിമാർ), ഷമീർ മഞ്ജു, എ.വി ഫാസിൽ (ജോയിന്റ് സെക്രട്ടറിമാർ), സി.പി ഷാനി, ജാസിം വലിയകത്ത് (ട്രഷറർമാർ), സി.പി സാദാത്ത്, വി.പി മൊയ്‌നു (രക്ഷാധികാരികൾ), വി അസീസ്, വി.ടി നിഷാദ്, വി.പി താഹിർ, എ ഷംസു, എ.പി ഷമീർ, എം.എം അനസ്, പി.വി ഫൈസൽ, വി അസ്‌കർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.