തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60) ഭാര്യ ചന്ദ്രിക(55) എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് ആണ് സംഭവം. ഇഞ്ചക്കുണ്ട് അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. അനീഷ് ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു