Saturday, April 5, 2025

മണത്തല പള്ളിത്താഴം മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം; അഞ്ചോളം പേർക്ക് കടിയേറ്റു

ചാവക്കാട്: മണത്തല പള്ളിത്താഴം മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. മണത്തല പള്ളിത്താഴം സ്വദേശി നരിയംപുള്ളി അഷ്റഫ്, നേടിയേടത്ത് വീട്ടിൽ മൻസൂർ എന്നിവരുൾപ്പെടെ അഞ്ചോളം പേരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments