Sunday, November 24, 2024

‘അപൂർവ സൗഹൃദ സ്നേഹ സമ്മാനം’: ഉത്രാടം തിരുന്നാളിന്റെ ബെൻസ് ഇനി യൂസഫലിക്ക്

തിരുവിതാംകൂര്‍ രാജകൊട്ടാരത്തിന്റെ അമൂല്യമായ നിധിയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉപയോഗിച്ചിരുന്നതുമായ ബെന്‍സ് കാര്‍ സ്വന്തമാക്കി പ്രവാസി വ്യവസായി എം.എ യൂസഫലി. 37 ലക്ഷം കിലോമീറ്റര്‍ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ തന്നെ ഓടിച്ച ഈ ബെന്‍സ് കാര്‍ ബെന്‍സ് കമ്പിനി ചോദിച്ചിട്ട് പോലും രാജ കുടുംബം കൊടുത്തിരുന്നില്ല. അമൂല്യമായ ഈ ബെന്‍സ് കാറാണ് ഇപ്പോള്‍ കൊട്ടാരത്തില്‍ നിന്നും സൗജന്യമായാണ് എം എ യൂസഫലിക്ക് സമ്മാനിച്ചത്. ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപ നല്‍കിയാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ ഭാഗമായാണ് കാര്‍ നല്കുന്നത് എന്നാണ് കൊട്ടാര അധികൃതരുടെ വിശദീകരണം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെ ഇടനിലയിലാണ് കാര്‍ കൈമാറുന്നത്. ഒരു മിനുട്ടിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജാവിന് മൈല്‍ എ മിനുട്ട് എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38-ാം വയസ്സില്‍ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ്മ സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലുകളും ഈ കാറില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും കാറിന് മുന്നില്‍ പതിച്ചിട്ടുണ്ട്. 85-ം വയസ്സിലും മാര്‍ത്താണ്ഡവര്‍മ്മ ഈ കാര്‍ ഓടിച്ചു. ഈ ബെന്‍സിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് രാജാവിന് മുന്നിലെത്തിയിട്ടുണ്ട്.ന്യൂജെന്‍ കാറുകളെ വരെ പിന്നിലാക്കി റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ സാക്ഷാല്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും, പകരമായി 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതര്‍ തന്നെ രാജാവിനെ സമീപിച്ചിരുന്നു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫല്‍്സ് ക്യാമറയും, കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാത്തിനെയും സൂക്ഷിയ്ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ ജീവന് തുല്യം സ്നേഹിച്ച ആ കൂട്ടുകാരനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. അത്രമേല്‍ ആഗ്രഹിയ്ക്കുകയും, സ്നേഹിയ്ക്കുകയും ചെയ്തിരുന്നു.2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിയ്ക്കാനുള്ള ആഗ്രഹം രാജാവ് നേരിട്ടറിച്ചിരുന്നതായിട്ടാണ് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. മാർക്കറ്റില്‍ ഈ വിഭാഗത്തില്‍പെട്ട മോഡല്‍ ബെന്‍സ് കാറുകള്‍ക്ക് 4800 ഡോളര്‍ മുതല്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഉള്ള കാറുകള്‍ റോഡിലൂടെ ഓടിക്കുന്നതിനു നിയമ തടസം ഉണ്ട്. വാങ്ങുന്നവര്‍ ഇത് അവരുടെ ഗ്യാരിയേജില്‍ സൂക്ഷിക്കാനും ശേഖരത്തിൽപെടുത്താനുമായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എം എ യൂസഫലി വാങ്ങുന്ന കാര്‍ കൊട്ടാരത്തിലേത് എന്നതും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉപയോഗിച്ചത് എന്നതിനാലും ചരിത്ര പ്രാധാന്യം ഉള്ളതാണ്. 2013ലായിരുന്നു ഉത്രം തിരുന്നാള്‍ മാര്‍ത്താഢ വര്‍മ്മ അന്തരിച്ചത്.തിരുവിതാംകൂറിന്റെ അന്‍മ്പത്തിയഞ്ചാം തന്പുരാനായിരുന്ന ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കേരള ചരിത്രത്തിന്റെ രണ്ടുകാലഘട്ടങ്ങളെ ബന്ധിപ്പിച്ചിരുന്ന കണ്ണിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments