ഗുരുവായൂർ: കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറിയതിന് ശേഷമുള്ള ആദ്യ അവധി ദിവസമായ ഇന്ന് ക്ഷേത്ര നഗരം ഭക്തജനസാഗരമായി. കഴിഞ്ഞ രണ്ടര വര്‍ഷത്തിന് ശേഷം വിശേഷ ദിവസമല്ലാതെ ഇത്രയും തിരക്ക് കൂടുതല്‍ അനുഭവപ്പെട്ടത് ആദ്യമായാണ്. മീനത്തിലെ മുഹൂര്‍ത്തമുള്ള ദിവസമായതും തിരക്കേറാന്‍ കാരണമായി. 122 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ ഇന്നത്തേക്ക് ശീട്ടാക്കിയിരുന്നത്. ഇതില്‍ 118 വിവാഹങ്ങള്‍ നടന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ ഒരേ സമയം മൂന്ന് മണ്ഡപങ്ങളിലുമായാണ് താലികെട്ട് നടന്നത്. 990 കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി.