Sunday, January 11, 2026

കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു; സി.സി ടി.വിയിൽ പ്രതിയുടെ ചിത്രം പതിഞ്ഞു; യുവാവ് പിടിയിലായി

തൃശൂർ: കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലഴി സ്നേഹ നഗര്‍ സ്വദേശി ശിവപ്രസാദ് എന്ന സോമനാണ് പിടിയിലായത്. തൃശ്ശൂർ ഒളരി പള്ളിയിലെ കപ്പേളയുടെ ചില്ലാണ് ഇയാൾ എറിഞ്ഞു തകർത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കപ്പേളക്ക് നേരെ കല്ലെറിയുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിലാണ് താന്‍ ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. വെസ്റ്റ് സബ് ഇൻസ്പെക്ടർ കെ.സി ബൈജു, സി.പി.ഒ മാരായ അഭീഷ് ആന്‍റണി, സുധീർ, അനിൽകുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments