Saturday, November 23, 2024

‘ജില്ലയിൽ പദ്ധതികൾ ലാപ്സാക്കിയ പഞ്ചായത്തുകളിൽ പുന്നയൂരിനെ മുന്നിലെത്തിച്ചു’; പ്രതിഷേധവുമായി യു.ഡി.എഫ് മാർച്ച് നടത്തി

പുന്നയൂർ: ജില്ലയിൽ പദ്ധതികൾ ലാപ്സാക്കിയ പഞ്ചായത്തുകളിൽ മുന്നിലായി പുന്നയൂരിനെ മാറ്റിയെന്നാരോപിച്ച് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. ഇന്ന് നടന്ന മാർച്ച് കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ കാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ല വൈസ്‌ പ്രസിഡണ്ട് ആർ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തുന്നു


ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കമറുദ്ദീൻ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ സി അഷ്‌റഫ്, ബിൻസി റഫീഖ്, ഷെരീഫ കബീർ, എം.വി ഷെക്കീർ, എം.സി മുസ്തഫ, കരീം കരിപ്പോട്ടിൽ, കെ.കെ ഇസ്മായിൽ, മുനാഷ് മച്ചിങ്ങൽ, പി.എ നസീർ, ഫൈസൽ കുന്നമ്പത്ത്, കുഞ്ഞു ഒളാട്ടയിൽ, എൻ.കെ മുസ്തഫ, എ.വി അലി, നസീഫ് യൂസഫ്, കെ നൗഫൽ, ഷാഫി എടക്കഴിയൂർ, ടി.എ അയിഷ, സുബൈദ പാലക്കൽ, നസീമ ഹമീദ്, അഞ്ജന, എൻ.കെ കുഞ്ഞുമുഹമ്മദ്, സി.എസ് സുൽഫിക്കർ, കെ.എം ഷാജഹാൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എ അലികുട്ടി സ്വാഗതവും പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ബജറ്റിൽ മത്സ്യ തൊഴിലാളികളോടുള്ള അവഗണനക്ക് പരിഹാരം കാണുക, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, അനധികൃത കെട്ടിടങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങി നമ്പറിടുന്നതിൽ അന്വേഷണം നടത്തുക, ചന്ദന മരം മുറിച്ചു കടത്തിയ കേസിലെ പ്രതികളെ പിടികൂടുക, വാതക ശ്മശാനം ഉടൻ യാഥാർഥ്യമാക്കുക, മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിക്കുക, കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി സ്ഥിരമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments