ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ നിന്ന് മാസ്ക് ധരിക്കുന്നത് ഒഴിവാക്കി. പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി

 
                                    