Friday, September 20, 2024

മണ്ണെണ്ണ ക്ഷാമം രൂക്ഷം; മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

ചാവക്കാട്: മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ  മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍. മാസങ്ങളായി കടലില്‍ നിന്ന് മത്സ്യ ലഭ്യതയില്ലാത്ത തൊഴിലാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമം.
ലിറ്ററിന് 123 രൂപ 88 പൈസ നിരക്കിൽ രണ്ടു വിധത്തിലുള്ള പെർമിറ്റുകളിൽ 175, 125 ലിറ്റർ വീതം മണ്ണെണ്ണയാണ് മാസത്തിൽ ലഭിക്കുന്നത്. എന്നാൽ ഇത് ഒരാഴ്ചത്തെ മൽസ്യബന്ധനത്തിന് പോലും തികയാറില്ലെന്ന് തൊഴിലാളികൾ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ചാവക്കാട് തീരദേശമേഖലയിൽ ഒട്ടേറെ വള്ളങ്ങളാണ് ഇതുമൂലം കടലിൽ പോകാതെ കരയിൽ കയറ്റി വെച്ചിട്ടുള്ളത്.

ചില ഉടമകൾ മത്സ്യബന്ധന വള്ളങ്ങൾ വിൽക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്. ലഭ്യമായ മണ്ണെണ്ണ ഉപയോഗിച്ച് ചിലർ മത്സ്യബന്ധനം നടത്തുന്നുണ്ടെങ്കിലും
അധികം എണ്ണ ചെലവാക്കാതെ അടുത്തൊക്കെ മത്സ്യബന്ധനം നടത്തി  മടങ്ങുകയാണ് ഇവർ ചെയ്യുന്നത്. മേഖലയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധന മേഖല കൊണ്ട് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. കൊള്ളവില കൊടുത്ത് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിറങ്ങിയിട്ടും കാര്യമായ മൽസ്യം ലഭിക്കാതായതോടെ തൊഴിലാളികളുടെ ജീവിതം ഇപ്പോൾ ദുരിതത്തിലാണ്. കരിഞ്ചന്തയിലും ഇപ്പോൾ മണ്ണെണ്ണ കിട്ടാനില്ല. മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ വിപണിയിൽ മായം ചേർത്ത മണ്ണെണ്ണ എത്തുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. മായം ചേർത്തുള്ള മണ്ണെണ്ണ ഉപയോഗിച്ചാൽ എഞ്ചിൻ വേഗം തകരാറിലാവുമെന്നാ ഇവർ പറയുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണ ഉടൻ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments