ചാവക്കാട്: ജോയിന്റ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനം നടന്നു. വ്യാപാര ഭവൻ ഹാളിൽ ഇന്ന് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു കബീർ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കിടയിൽ അസമത്വം സൃഷ്ടിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂറ്ററി പെൻഷൻ പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് കെ.എം രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പ്രസിഡന്റ് വി.ജെ മെർളി, കെ.ജി.ഒ.എഫ് താലൂക്ക് പ്രസിഡൻ്റ് കെ ഗംഗാദത്തൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡൻ്റ് വി.ബി സാബു, പി.എച്ച് അനൂപ്, പി.പി ലിന്റ, കെ.എച്ച് നൗഷാദ്, വി.എ നന്ദകുമാർ, ഇ രാജൻ എന്നിവർ സംസാരിച്ചു. കെ പ്രകാശൻ, പി.എസ് സജിത്, വി.ആർ സനോജ്, ബെന്നി, എം.ആർ പ്രവിത, പ്രിയാജ്, ദിനീഷ്, പി.സി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് – ഇ രാജൻ, സെക്രട്ടറി – കെ.എം രമേഷ്, വൈസ് പ്രസിഡന്റ്മാരായി ഇ നന്ദകുമാർ, ടി.എം അഭിലാഷ്, ജോയിന്റ് സെക്രട്ടറിമാരായി പി.പി ലിൻ്റ, കെ.എച്ച് നൗഷാദ്, ട്രഷറർ – പി. എച്ച് അനൂപ്, വനിത കമ്മിറ്റി പ്രസിഡൻറായി എം.ആർ പ്രവിത, സെക്രട്ടറിയായി എ.എം രാജി എന്നിവരെ തെരഞ്ഞെടുത്തു.