Friday, December 19, 2025

കോൺഗ്രസ് 137 രൂപ ചലഞ്ച്: ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി 18,770 രൂപ കൈമാറി

ഗുരുവായൂർ: കോൺഗ്രസ് 137ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി നടപ്പിലാക്കുന്ന 137 രൂപ ചലഞ്ചിലേക്ക് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തുക കൈമാറി. 137 പേരിൽ നിന്നും 137 രൂപ വീതം സമാഹരിച്ച് 18,770 രൂപയാണ് നൽകിയത്. പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ തുക ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന് കൈമാറി. സെക്രട്ടറി എ.കെ ഷൈമിൽ, സി.എസ് സൂരജ്, വി.എസ് നവനീത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലത്തിലെ മാണിക്കത്ത് പടി, നെന്മിനി, ഏരങ്ങത്തേയിൽ പറമ്പ് എന്നീ ബൂത്തുകളിൽ നിന്നാണ് തുക സമാഹരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments