Sunday, November 24, 2024

ഗുരുവായൂർ: തിരൂർ തുഞ്ചൻ പറമ്പിലുള്ള മലയാളം സർവ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രം പൂന്താനത്തിൻ്റെ ജൻമനാട്ടിൽ സ്ഥാപിക്കുന്ന കാര്യം ആലോചിക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വവുമായി ചേർന്നു വേണം ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പൂന്താനത്തിനുള്ള ഉചിത ആദരവാകും ഇത്. ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര സമർപ്പണം, സാംസ്ക്കാരിക സമ്മേളനം , ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ ദേവസ്വം അന്തർദേശീയ പഠനകേന്ദ്രവും വേദപഠനശാലയും സർക്കാരിൻ്റെ പരിഗണനയിലാണ്. . കേരളീയ സമൂഹത്തിൽ സ്വാർത്ഥചിന്ത ഏറുകയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. .ഓരോ കാര്യവും ചെയ്യുമ്പോൾ തനിക്കെന്ത് നേട്ടമുണ്ടാകും എന്നാണ് ഇന്നത്തെ ചിന്താ വിഷയം… പണ്ട് ആർത്തി ഉള്ളവരെ കൈകൊട്ടിന്റെ ജീവനുള്ളവർ എന്നാണ് പറഞ്ഞിരുന്നത് ഇപ്പോൾ ജെ സി ബി യുടെ ജീവൻ ആയി മാറി അദ്ദേഹം കൂട്ടിച്ചേർത്തു . ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ ഐ.ടി.വിഭാഗത്തിനുള്ള ഉപഹാരം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അനൂപിന് മന്ത്രി നൽകി.

ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായിരുന്നു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എൻ.കെ. അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് , വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ സംസാരിച്ചു ദേവസ്വം ഭരണസമിതി അംഗം. അഡ്വ.കെ.വി.മോഹന കൃഷ്ണൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും രേഖപ്പെടുത്തി.

നേരത്തെ പൂന്താനം ദിനാഘോഷത്തിൻ്റെ ഭാഗമായി പൂന്താനത്തിന് കാവ്യാർച്ചന നടത്തി. പ്രശസ്ത കവി ചൊവ്വല്ലുർ കൃഷ്ണൻ കുട്ടി ഭദ്രദീപം തെളിയിച്ച് കാവ്യപൂജ ഉദ്ഘാടനം ചെയ്തു. പി.ടി.നരേന്ദ്രമേനോൻ ,രാധാകൃഷ്ണൻ കാക്കശ്ശേരി, ‘ മോഹന കൃഷ്ണൻ കാലടി, ഇ സന്ധ്യ, ശുഭപവിത്രൻ, ഇ പി ആർ വേശാല, ഡോ.കെ.എസ് കൃഷ്ണ കുമാർ, കല മോൾ സജീവൻ, സി.വി അച്യുതൻ കുട്ടി, സുരേഷ് ശ്രീകണ്ഠേശ്വരത്ത്, മണമ്പൂർ രാജൻ ബാബു, രാജേന്ദ്രൻ കർത്ത, മുരളീധരൻ കൊല്ലത്ത്,, ഉണ്ണി ചാഴിയാട്ടിരി ,ബിന്ദു ലതാ മേനോൻ ,കെ.ജി.സുരേഷ് കുമാർ, ഹരിദാസ് കെ.ടി., മുരളി പുറനാട്ടുകര, പ്രസാദ് കാക്കശ്ശേരി, കെ.എസ്.ശ്രുതി എന്നിവർ കാവ്യാർച്ചന നടത്തി. ദേവസ്വം ഭരണസമിതി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ സന്നിഹിതനായി . 

RELATED ARTICLES
- Advertisment -

Most Popular

Recent Comments