Friday, September 20, 2024

വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം: രണ്ടു പേർ അറസ്റ്റിൽ

കുന്നംകുളം: കേച്ചേരിയിൽ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേച്ചേരി എരനല്ലൂർ റെനിൽ കോളനിയിലെ താമസക്കാരായ പുഴങ്കര ഇല്ലത്തു വീട്ടിൽ റാഷിദ് (26), മുണ്ടുവളപ്പിൽ വീട്ടിൽ അയ്യൂബ് (28) എന്നിവരെയാണ് കുന്നംകുളം എ.സി.പി സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി പന്നിത്തടം ബൈപ്പാസിൽ മണ്ണാം കുഴി റോഡിൽ സ്വകാര്യവ്യക്തിയുടെ ക്വാട്ടേഴ്സിൽ താമസിക്കുന്ന കറുപ്പം വീട്ടിൽ ഫിറോസി(45)നെയാണ് സംഘം കുത്തിക്കൊലപ്പെടുത്തിയത്.

കുത്തേറ്റ് മരിച്ച ഫിറോസ്


പ്രതിയായ റാഷിദിനെയും അയ്യൂബിനെയും വർങ്ങളായി പിന്തുടർന്ന് ഉപദ്രവിക്കുന്നതിലുള്ള വിരോധത്താലാണ് പ്രതികൾ കഴിഞ്ഞ ദിവസം ഫിറോസ് താമസിക്കുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തിയത്. കുത്തു കിട്ടിയ ഫിറോസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഉടനെ തന്നെ കൊലപാതക കേസിന്റെ അന്വേഷണത്തിനായി എ.സി.പി സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തുള്ള മുഴുവൻ സി.സി.ടി.വിയും പരിശോധിച്ച പോലീസ് പ്രതികൾ ബൈക്കിലെത്തിയാണ് കൃത്യം നിർവഹിച്ചത് എന്ന് തിരിച്ചറിഞ്ഞു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പല സംഘങ്ങളായി തിരിഞ്ഞു പ്രതികൾക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുകയും കൂട്ടു പ്രതിയായ റാഷിദ്‌ നാട്ടിലുണ്ടെന്നു മനസ്സിലാക്കി തൃശൂർ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. ഒന്നാം പ്രതി മാഹിയിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം മാഹിയിൽ വെച്ച് ഒന്നാം പ്രതിയായ റാഷിദിനെയും പിടികൂടി.
കൃത്യം നടന്നു 24 മണിക്കൂറിനുള്ളിൽ തന്നെ മികച്ച രീതിയിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. സിഐ വി.സി സൂരജ്, സബ് ഇൻസ്‌പെക്ടർമാരായ മണികണ്ഠൻ, ഷക്കീർ അഹമ്മദ്, ബസന്ത്, ഗോപിനാഥൻ, സി.പി.ഒമാരായ സുജിത് കുമാർ, ഉല്ലാസ്, റിജിൻ ദാസ്, നിബു നെപ്പോളിയൻ, അനൂപ്, വിനീത എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments