Sunday, January 11, 2026

അകലാട് ഖത്തർ പ്രവാസി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വിതരണം ചെയ്തു

പുന്നയൂർ: അകലാട് ഖത്തർ പ്രവാസി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ അകലാട് എ.എം.യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൗഫൽ വലിയകത്ത് അധ്യക്ഷത വഹിച്ചു. ഉമ്മർ അഹമ്മദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ കമറുദ്ധീൻ, പഞ്ചായത്ത് മെമ്പർമാരായ ബിൻസി റഫീഖ്, മുജീബ് റഹ്മാൻ, സി അഷ്റഫ്, ഖത്തർ പ്രവാസി അംഗം ജാഫർ കണ്ടാണത്ത്, അക്ബർ മൊയ്‌തുട്ടി, പ്രധാന അധ്യാപിക പ്രിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments