Friday, September 20, 2024

കാത്തിരിപ്പിന് വിട; പുത്തൻ കടപ്പുറത്ത് വിരിഞ്ഞിറങ്ങി, 146 കടലാമ കുഞ്ഞുങ്ങൾ

ചാവക്കാട്: ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ
ചാവക്കാട് പുത്തൻ കടപ്പുറത്ത് 146 കടലാമ മുട്ടകൾ വിരിഞ്ഞിറങ്ങി. സൂര്യ കടലാമ സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലുണ്ടായിരുന്ന ആദ്യ കൂട്ടിലെ മുട്ടകളാണ് ഇന്ന് വിരിഞ്ഞിറങ്ങിയത്. 146 കടലാമകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു.

വീഡിയോ വാർത്ത കാണാം 👇

ഈസീസണിൽ 41 കടലാമ കൂടുകളിലായി 4433 മുട്ടകളാണ് ഹാച്ചറിയിലുള്ളത്. ഡിസംബർ 19 ന് കിട്ടിയ രണ്ട് കൂടുകളിലെ കടലാമകുഞ്ഞുങ്ങളെയാണ് ഇന്ന് കടലിലേക്ക് ഇറക്കിവിട്ടത്. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. കടലാമ സംരക്ഷണത്തിന് വേണ്ടി പ്രചര പ്രസിഡന്റ് സുശീൽകുമാർ നിർമ്മിച്ചു നൽകിയ താൽക്കാലിക ഹാച്ചറി എം.എൽ.എ സമിതി പ്രവർത്തകർക്ക് കൈമാറി. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി.എ സെയ്തുമുഹമ്മദ് അദ്ധ്യക്ഷനായി.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ ഗീവർ, എ.എച്ച് അക്ബർ, കെ.എം അലി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉദയകുമാർ, റൈജു, ജോസഫ്, ഉണ്ണികൃഷ്ണൻ, ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് മേഴ്സിടീച്ചർ, രാജി ടീച്ചർ, സമിതി പ്രവർത്തകരായ പി.എ നെസീർ, സി അഹമദ്‌, എ.എ കലാം, പി.എ ഷറഫുദ്ധീൻ, പി.എ നെജീബ്, കെ.എച്ച് മുജി, പി.എ ഫൈസൽ, കെ.എസ് ഷംനാദ്, കെ.എ സുഹൈൽ, പി.എച്ച് ഷെമീം, കെ.എച്ച് അയ്യൂബ്, എ.എൻ പ്രണവ്, മോഹൻ ദാസ്, ജയരാജൻ, റൗഫ് മുട്ടിൽ, അനിൽ, പി.വി. ബൈജു എന്നിവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments