ചാവക്കാട്: അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ചാവക്കാട് കടപ്പുറം സ്വദേശിനിക്ക് 44 കോടി ഒന്നാം സമ്മാനം ലഭിച്ചു. പുതിയങ്ങാടി ബുഖാറയിൽ ലീനാ ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിർഹം) ഒന്നാം സമ്മാനത്തിന് അർഹയായത്.
ലീനയും സഹപ്രവർത്തകരായ 9 പേരും എടുത്ത ടിക്കറ്റിലാണ് നറുക്ക് വീണത്. 4 വർഷമായി അബൂദബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.എൽ.സി. എച്ച്.ആർ ഉദ്യോഗസ്ഥയാണ് ലീന.
ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ തന്‍റെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയിൽ തുടരുമെന്നും ലീന കൂട്ടിച്ചേര്‍ത്തു.ലീനയും സഹപ്രവർത്തകരായ 9 പേരും എടുത്ത ടിക്കറ്റിലാണ് നറുക്ക് വീണത്. 4 വർഷമായി അബൂദബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.എൽ.സി. എച്ച്.ആർ ഉദ്യോഗസ്ഥയാണ് ലീന. ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ തന്‍റെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയിൽ തുടരുമെന്നും ലീന കൂട്ടിച്ചേര്‍ത്തു.
നറുക്കെടുപ്പ് വീഡിയോ
കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 14 43 87 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു.
നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ്, ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ബിഗ് ടിക്കറ്റ് എടുത്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. 22 ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹയായെന്ന വിവരം സംഘാടകര്‍ അറിയിച്ചപ്പോള്‍ തിരിച്ചൊന്നും പറയാന്‍ കഴിയാതെ ഒരു നിമിഷം ലീന സ്‍തംബ്‍ധയായിപ്പോയി.
സമ്മാനം ലഭിച്ചെന്ന് ഉറപ്പുതന്നെയാണോ എന്ന് വിശ്വാസം വരാതെ ലീന പിന്നീട് ഒരിക്കല്‍ കൂടി ചോദിച്ചു. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ പരിശോധിച്ച് നിങ്ങള്‍ക്ക് ഉറപ്പുവരുത്താമെന്നായിരുന്നു റിച്ചാര്‍ഡിന്റെ മറുപടി.
ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.