മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ സ്വദേശി വിനോദ് ഖന്ന (38) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാർ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് ഖന്ന സ്ഥലത്ത് വെച്ച് മരിച്ചു. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം.