കുന്നംകുളം: കുന്നംകുളം പുതിയ ബസ് സ്റ്റാന്റില്‍ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റു. കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ റ്റി.ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷി(21)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ സന്തോഷിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും വിവേകാനന്ദ കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം.
കുന്നംകുളം പുതിയ ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പറയുന്നു. പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ ആദ്യം കയറിയ പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ കോളേജിലെ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ വലിച്ച് താഴെയിറക്കുകയും, തുടര്‍ന്ന് വിവേകാനന്ദ കോളേജില്‍ നിന്നും ബൈക്കിലെത്തിയ 4 ഓളം വിദ്യാര്‍ത്ഥികള്‍ ബിയര്‍ കുപ്പി കൊണ്ട് സന്തോഷിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.