ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ അകലാട് മുന്നൈനിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മന്നലാംകുന്ന് കിണർ സ്വദേശി വീട്ടിലവളപ്പിൽ ഷാഹിദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                                    