Friday, September 20, 2024

ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ചാവക്കാട് ഒരാൾ അറസ്റ്റിൽ

ചാവക്കാട്:

ഒമ്പത് വയസ്സുകാരനെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിമായി പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. മണത്തല ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെ(56)യാണ്
ചാവക്കാട് ഇൻസ്‌പെക്ടർ കെ.എസ് സെൽവരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി മേഖലയിൽ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്ന ആളാണെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. എസ്.ഐമാരായ എസ് സിനോജ്, കെ സുനു, വനിതാ പോലീസ് ഓഫീസർ സൗദാമിനി, സി.പി.ഒമാരായ മുനീർ, ജയകൃഷ്ണൻ, പ്രദീപ്‌, റെജിൽ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments