ഗുരുവായൂർ: ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗെയിം ഓവർ ഗ്രൂപ്പ് കേരളയുടെ ഏഴാംവാർഷികം പഞ്ചാരമുക്ക് ഐ.എം.എ ഹാളിൽ നടന്നു. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ ഇല്ലാതാക്കുന്ന ഇക്കാലത്ത് ഗെയിം ഓവർ സൗഹൃദകൂടായ്മ സമൂഹത്തിന്നു മാതൃകയാണെന്ന് ആദ്യഹം പറഞ്ഞു. സംഗമത്തിൽ ഗ്രൂപ്പ് അഡ്മിൻ ഹമീദ് മാമബസാർ അധ്യക്ഷത വഹിച്ചു. അഡ്മിൻ മാരായ സജീവ് കളത്തിൽ പറമ്പിൽ, ഒ.ടി ആരിഫ്, മനാബ് വെണ്ണല, ഹാഷിം മാലിക്, സാജു കോതമംഗലം, ഫൈസൽ മാമബസാർ,
കൗൺസിലർ മാരായ ബിന്ദു അജിത്, ലത പ്രേമൻ, അസ്മത്തലി എന്നിവർ പങ്കെടുത്തു. പ്രശസ്ത ചിത്ര കാരൻ എം.വി കണ്ണമംഗലം, കവി പ്രേമൻ ആരിയും കവിതകൾ ആലപിച്ചു. ഗ്രൂപ്പ് മെമ്പർ മാരുടെ കലാപരിപാടികളും അരങ്ങേറി.