Friday, October 10, 2025

ഗുരുവായൂരില്‍ വാഹനം കഴുകുന്നതിനിടെ യുവ എഞ്ചിനീയര്‍ ഷോക്കേറ്റ് മരിച്ചു

ഗുരുവായൂർ: വാഹനം കഴുകുന്നതിനിടെ യുവ എഞ്ചിനീയര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണംകോട്ട് ബസാറില്‍ പനക്കപറമ്പില്‍ വിശ്വംഭരന്റെ മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. സ്‌പ്രേയർ ഉപയോഗിച്ച് വീട്ട് മുറ്റത്ത് ബൈക്കുകള്‍ കഴുകികൊണ്ടിരിക്കുകയായിരുന്നു. കാര്‍ കഴുകാനായി സ്‌പ്രേയറിന്റെ പൈപ്പ് വലിച്ച് കൊണ്ടുപോകുന്നതിനിടെ നിലത്ത് വീണ് പിടഞ്ഞു. വീട്ടുകാര്‍ ഉടനെ മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച് ഗുരുവായൂർ ആക്ട്‌സ് ആംബുലൻസ് പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments