Friday, October 10, 2025

എസ്.എസ്.എഫ് ജില്ലാ കാമ്പസ് അസംബ്ലി: വിളംബര റാലി ശ്രദ്ധേയമായി


മുത്തുളിയാല്‍: ലെറ്റ്സ് സ്മൈല്‍ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സമ്മേളനത്തിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ മുത്തുളിയാല്‍ സാം പാലസില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന തൃശൂര്‍  ജില്ലാ കാമ്പസ് അസംബ്ലിയുടെ പ്രചരണാര്‍ത്ഥം വിളംബര റാലി സംഘടിപ്പിച്ചു. മുത്തുളിയാല്‍ സെന്‍ററില്‍ നിന്ന് തുടങ്ങിയ റാലി പടിഞ്ഞാട്ടുമുറി സെന്‍ററില്‍ സമാപിച്ചു. തൃപ്രയാര്‍ ഡിവിഷന്‍ ഭാരവാഹികളായ സി.പി ഹുസൈന്‍ സഖാഫി,ഹാരിസ് കെ.എ, മുഹ്സിന്‍ തമീസ് പി.എസ്,മന്‍സൂര്‍ ഫാളിലി ചാഴൂര്‍,സലീക്ക് അഹമ്മദ് പി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments