Tuesday, December 16, 2025

ചിക്കന്‍ റോള്‍ കഴിച്ചു; കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു, 10 പേർ ചികിത്സയില്‍

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരൻ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോൾ കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തിലധികം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.

വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങിൽ നിന്നാണ് കുട്ടി ചിക്കൻ റോൾ കഴിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ചാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments