Saturday, January 10, 2026

ഏറെ നാളത്തെ കാത്തിരിപ്പിന് അറുതിയാവുന്നു; ചാവക്കാട് വഴി തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഒക്ടോബർ 30 ന് ആരംഭിക്കും

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഒക്ടോബർ 30 ന് ആരംഭിക്കും. മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കുക എന്നത്. അണ്ടത്തോട് വെച്ച് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ആദ്യ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്യും. ചാവക്കാട്-ഗുരുവായൂർ എന്നീ പ്രദേശങ്ങളിലൂടെയാണ് സർവീസ് നടത്തുക. സെപ്റ്റംബർ എട്ടിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനോടും ഇതു സംബന്ധിച്ച് എം.എം.എ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments