Friday, September 20, 2024

ചാവക്കാട് നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, എ.വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം ഷെമീർ, നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തൊഴിൽ അധിഷ്ഠിത സൗജന്യ നൈപുണ്ണ്യ പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ള യുവതി യുവാക്കൾക്കായി രാവിലെ സെമിനാറും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേരള സർക്കാർ, എൻ.യു.എൽ.എം, കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളെക്കുറിച്ചു സർക്കാർ അംഗീകൃത ഏജൻസികളായ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ക്ലാസുകളെടുത്തു.
സ്വയം തൊഴിൽ സംരഭം ആരംഭിക്കുവാൻ താല്പര്യമുള്ളവർക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. കേരള സർക്കാർ, കുടുംബശ്രീ, എൻ.യു.എൽ.എം വഴി നടപ്പാക്കുന്ന വിവിധ സംരംഭ പദ്ധതികളെക്കുറിച്ച് ചാവക്കാട് ഇൻഡസ്ട്രി എക്സ്റ്റൻഷൻ ഓഫീസർ നവ്യ രാമചന്ദ്രൻ, എം.ഇ.സി വനജ എന്നിവർ ക്ലാസെടുത്തു. ബാങ്ക് ലോൺ വഴി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പീറ്റർ വിശദീകരിച്ചു.
നാഷണൽ റിസോഴ്സ് ഓർഗനൈസേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്സൺ പ്രീജ ദേവദാസിനെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പ്രീജ ദേവദാസ് സ്വാഗതവും, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments