Friday, November 22, 2024

നവരാത്രി സ്പെഷ്യൽ നെയ് പായസം

ചേരുവകൾ
1. പച്ചരി / ഉണക്കലരി – 1 കപ്പ്‌
2. ശർക്കര ഉരുക്കിയത് – 1 1/2 കപ്പ്‌
3. നാളികേരം – 1 ചെറിയ കപ്പ്
4. നേന്ത്രപ്പഴം – ഒരു ചെറിയ കഷ്ണം പഴം ചെറുതാക്കി നുറുക്കിയത്
5. നെയ്യ് – 3 ടേബിൾ സ്പൂൺ


തയാറാക്കുന്ന വിധം

അരി നന്നായി കഴുകി വെള്ളം ഇല്ലാതെ പ്രഷർ കുക്കറിൽ ഇടുക. 
അതിലേക്ക് 2 കപ്പ്‌ വെള്ളം ഒഴിച്ച് ഒരു 4 വിസിൽ വരുന്നതു വരെ വേവിക്കുക. 
ഒരു ഉരുളിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി വേവിച്ചു വച്ച അരി ചേർത്ത് നന്നായി ഇളക്കുക. 
അതിലേക്കു ശർക്കര ഉരുക്കിയത് ചേർത്തു ഇളക്കി വറ്റിച്ചെടുക്കുക. 
നിർത്താതെ ഇളക്കി കൊടുക്കണം. മുക്കാൽ ഭാഗം കുറുകി വന്നാൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി നന്നായി കുറുക്കി എടുക്കുക. 
പായസം നല്ല കട്ടിയായി വന്നാൽ അതിലേക്കു നാളികേരം, പഴം നുറുക്കിയത് എന്നിവ ചേർത്തിളക്കി തീ അണയ്ക്കുക. 
അതിലേക്കു ഒരു കാൽ ടീസ്പൂൺ നെയ്യ് കൂടി ചേർത്തിളക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments