Friday, November 22, 2024

ഗുരുവായൂർ ദേവസ്വത്തിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററായി കെ.പി വിനയൻ നാളെ ചുമതലയേൽക്കും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ വ്യാഴാഴ്ച രാവിലെ ചുമതലയേൽക്കും. നഗരകാര്യ വകുപ്പ് ഉത്തരമേഖലാ ജോയിന്റ് ഡയറക്ടറായ ഇദ്ദേഹം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് പദവി ഏറ്റെടുക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ പാനലിലേക്ക്‌ സർക്കാർ അയച്ച മൂന്നുപേരിൽനിന്ന് കഴിഞ്ഞയാഴ്ച ദേവസ്വം ഭരണസമിതിയോഗം കെ.പി. വിനയനെ നിശ്ചയിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന ടി. ബ്രീജാകുമാരി വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം

RELATED ARTICLES
- Advertisment -

Most Popular

Recent Comments