Thursday, April 3, 2025

പരീക്ഷകളിൽ വിജയികളായ എടക്കഴിയൂർ സ്റ്റുഡന്റ്സ് സെന്റർ വിദ്യാർഥികളെ അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ സ്റ്റുഡന്റ്സ് സെന്റർ വിദ്യാർഥികളെ അനുമോദിച്ചു. എടക്കഴിയൂർ സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന അനുമോദന ചടങ്ങ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസ കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഹംസ അമ്പലത്ത് വീട്ടിൽ അധ്യക്ഷത വഹിച്ചു. കടപ്പുറം ഫിഷറീസ് സ്കൂൾ അധ്യാപകൻ മുഹമ്മദ്, സീനത്ത്, അഫ്സൽ മാസ്റ്റർ, ഫസീന ടീച്ചർ, എന്നിവർ സംസാരിച്ചു. റയ്യാൻ വാഫി സ്വാഗതവും റുബിഷ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments