Friday, November 22, 2024

ചാവക്കാട് നഗരസഭയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ബി.പി.എൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരു മായിട്ടുള്ളവരുടെ ആശ്രിതർക്ക് ചെയർമാൻസ് റിലീഫ് ഫണ്ടിൽനിന്ന് പതിനായിരം രൂപ വീതം ധനസഹായം വിതരണം ചെയ്തു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ധനസഹായം കൈമാറി.ആദ്യ ഘട്ടമെന്നോണം 6 കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്.

കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ, എ.വി മുഹമ്മദ് അൻവർ, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാംമ്പുള്ളി എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം സ്വാഗതവും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments