Friday, November 22, 2024

ചാവക്കാട് നഗരസഭയിൽ കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് 10,000 രൂപ ധനസഹായം; വിതരണോദ്ഘാടനം ആറിന്

ചാവക്കാട്: നഗരസഭയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ബി.പി.എൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരുമായവരുടെ ആശ്രിതർക്ക് 10,000 രൂപ ധനസഹായം വിതരണം ചെയ്യും. ആദ്യ ഘട്ടമായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ ആറു കുടുംബങ്ങൾക്കുള്ള ധനസഹായം സെപ്തംബർ ആറിന് രാവിലെ 11 മണിക്ക് കോൺഫറൻസ് ഹാളിൽ വെച്ച് വിതരണം ചെയ്യും. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ വിതണോദ്ഘാടനം നിർവഹിക്കും. ചെയർമാൻസ് റിലീഫ് ഫണ്ടിൽ നിന്നാണ് ഇതിനായി സഹായ ധനം നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഇത്തരത്തിൽ സഹായധനം അനുവദിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ.ബി വിശ്വനാഥൻ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments