ഗുരുവായൂർ: തിരുവെങ്കിടം റെയിൽവേ അടിപ്പാതയുടെ നിർദ്ധിഷ്ട സ്ഥലം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ സന്ദർശിച്ചു. ഗുരുവായൂർ റെയിൽവെ മേൽപ്പാലം നിർമാണം വേഗത്തിലാക്കാൻ വിഷയം
വിഷയം സർക്കാരിന്റെ ശ്രെദ്ധയിൽ അടിയന്തരമായി കൊണ്ടുവരുമെന്നും ചീഫ് എഞ്ചിനിയറുമായി ചർച്ച ചെയ്യുമെന്നും എം എൽ എ പറഞ്ഞു. തിരുവെങ്കിടം കണ്ടംകുളം നിവാസികൾക്ക് അടിപ്പാത വളരെ ഉപകാരപ്രദമാണെന്നും എൻ കെ അക്ബർ പറഞ്ഞു. 29-ാം വാർഡ് കൗൺസിലർ ദേവിക ദിലീപ് നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഇടപെടൽ. സിപിഎം ലോക്കൽ സെക്രട്ടറി കെ ആർ സൂരജ്, ബ്രാഞ്ച് സെക്രട്ടറി രാജേഷ് പാലിയത്ത്, കെ അശ്വിൻ, മിഘ്‌നേഷ് എം, എൻ കെ ലോറൻസ് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു