Friday, September 20, 2024

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം – വന്നേരിനാട് പ്രസ്സ് ഫോറം രമേഷും ഫാറൂഖും നയിക്കുന്ന പുതിയ നേതൃത്വം

എരമംഗലം: കോവിഡ് അതിജീവനപോരാട്ടത്തിൽ മുന്നണിപ്പോരാളികളായ പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ അംഗീകരിക്കണമെന്നും മാധ്യമ പ്രവർത്തകർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പ്രാദേശിക മധ്യപ്രവർത്തകർക്കുകൂടി അനുവദിക്കണമെന്ന് വന്നേരിനാട് പ്രസ്സ് ഫോറം ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാറഞ്ചേരിയിൽ നടന്ന ജനറൽബോഡി യോഗം മാധ്യമ പ്രവർത്തകൻ കെ.വി. നദീർ ഉദ്‌ഘാടനം ചെയ്‌തു. രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. ഫാറൂഖ് വെളിയങ്കോട്, ടി.കെ. രാജൻ, ഷാജി ചപ്പയിൽ, പ്രേമൻ മൂക്കുതല എന്നിവർ പ്രസംഗിച്ചു. പ്രസ്സ് ഫോറം ലോഗോ പ്രകാശനം ബുധനാഴ്‌ച കവി ആലങ്കോട് ലീലാകൃഷ്‌ണനും ഓഗസ്റ്റ് 30 -ന് ഓഫീസ് ഉദ്ഘാടനം നിയമസഭാ സ്‌പീക്കർ എം.ബി. രാജേഷും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികളായി കെ.വി. നദീർ, ഡി. ദീപേഷ് ബാബു, പ്രസന്നൻ കല്ലൂർമ്മ (രക്ഷാധികാരികൾ), രമേഷ് അമ്പാരത്ത് (പ്രസിഡൻറ്), ഫാറൂഖ് വെളിയങ്കോട് (സെക്രട്ടറി), പി.എ. സജീഷ് (ഖജാൻജി), ഷാജി ചപ്പയിൽ, ടി.കെ. രാജൻ (വൈസ് പ്രസിഡൻറ്), ജമാൽ പനമ്പാട്, പ്രത്യൂഷ് വാരിവളപ്പിൽ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments