Friday, September 20, 2024

റാപ്പിഡ് ടെസ്റ്റ് ചൂഷണം: മന്ത്രി മുഹമ്മദ് റിയാസിന് ഇൻകാസ് ഭാരാവാഹികൾ നിവേദനം നൽകി

ചാവക്കാട്: സംസ്ഥാനത്തെ എയർപോർട്ടുകളിൽ  റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ  വൻ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഭാരാവാഹികൾ പൊതു മരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന് നിവേദനം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 500രൂപ നിരക്കിൽ ചെയ്യുന്ന റാപ്പിഡ് ടെസ്റ്റ്‌ കേരളത്തിലെ എയർപോർട്ടുകളിൽ 2500രൂപ മുതൽ 3000രൂപ യോളം ഈടാക്കിയാണ് സ്വകാര്യ കമ്പനികൾ നടത്തുന്നത്. ഈ കൊള്ള അവസാനിപ്പിക്കാനും ടെസ്റ്റ്‌ പൂർണ്ണമായും സൗജന്യമാക്കുകയോ, മറ്റ് സംസ്ഥാനങ്ങൾ ഈടാക്കുന്ന 500രൂപ നിരക്കിലേക്ക് നിജപ്പെടുത്താനോ  സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇൻകാസ് ഭാരാവാഹികളായ സി സാദിഖ് അലി, നവാസ് തെക്കുംപുറം, രതീഷ് ഇരട്ടപ്പുഴ, ഹസ്സൻ വടക്കേക്കാട്, വി മുഹമ്മദ്‌ ഗെയ്സ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments