Wednesday, December 17, 2025

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്.

ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. 202 കിലോയാണ് മീരാഭായി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാഭായ് ചാനു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments