ചാവക്കാട്: ആദ്യമായി ലഭിച്ച ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എൻ.കെ അക്ബർ എം.എൽ.എ. എം.എൽ.എ ആയി തനിക്ക് ലഭിച്ച ആദ്യ മാസത്തെ ഓണറേറിയ തുകയായ 50,000 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വെള്ളിയാഴ്ച രാവിലെ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ എം.എൽ.എ ചെക്ക് കൈമാറി. ആദ്യ മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായും എം.എൽ.എ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു.