ഒരുമനയൂർ: ഒരു മണിക്കൂറും 13 മിനിട്ടും കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ച് 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വഫ അബൂബക്കറിന് നാടിന്റെ ആദരം. ഒരുമനയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഫയെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.സി ഷാഹിബാൻ വഫയുടെ വീട്ടിലെത്തി ഉപഹാരം നൽകി. പഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ സെക്രട്ടറിയുമായ അഡ്വ: മുഹമ്മദ് ബഷീറും ചടങ്ങിൽ സംബന്ധിച്ചു.

