Friday, September 20, 2024

ഗുരുവായൂരിൽ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു

ഗുരുവായൂർ: വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലും, വിവിധ സെൻ്ററുകളിലുമാണ് സമരം നടത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും
വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് അതിജീവന സമരം സംഘടിപ്പിച്ചത്.

ഗുരുവായൂർ നഗരസഭ കാര്യാലയത്തിന് മുൻപിൽ നടന്ന സമരം സിപിഐഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബാല ചന്ദ്രിക അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി ജോഫി കുര്യൻ ,സി.ഡി ജോൺസൺ, എൻ എസ് സഹദേവൻ, റീത്തദത്ത്, വിജയ വിശ്വൻ എന്നിവർ സംസാരിച്ചു. അശാസ്ത്രീയമായ ടി പി ആർ നിർണയം പുനഃക്രമീകരിക്കുക, വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

കോട്ടപടിയിൽ ഏരിയ പ്രസിഡൻ്റ് ടി.ബി ദയാനന്ദൻ ,തമ്പുരാൻ പടിയിൽ ലോക്കൽ സെക്രട്ടറി കെ പി വിനോദ്, പുന്നയൂർകുളത്ത് ഏരിയ കമ്മിറ്റി അംഗം ചന്ദ്രൻ തട്ടകത്ത്, ഒരുമനയൂര് ലോക്കൽ സെക്രട്ടറി കെ കെ മാണി, പുന്നയൂരിൽ ഏരിയ കമ്മിറ്റി അംഗം സി.വി ജയ്സൺ എന്നിവർ അതിജീവന സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments