വടക്കേക്കാട്: വടക്കേകാട് പഞ്ചായത്തിൽ നടക്കുന്ന വാക്സിൻ വിതരണത്തിൽ യു.ഡി.എഫ് ഭരണ സമതി സ്വജന പക്ഷപാതവും ക്രമക്കേടുകളും നടത്തുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് വടക്കേകാട് മേഖല കമ്മറ്റി പഞ്ചായത്ത് ഭരണ സമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. വടക്കേകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച സമര പരിപാടി എ.ഐ.എസ്.എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സേവ്യർ പുലിക്കോട്ടിൽ ഉത്ഘാടനം ചെയ്തു. ബിജു കണ്ടമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി മനോജ് സംസാരിച്ചു. എ.ഐ.വൈ.എഫ് മേഖല വടക്കേകാട് മേഖല സെക്രട്ടറി ജിതേഷ് സ്വാഗതവും മേഖല കമ്മറ്റി അംഗം ശ്രീരാഗ് നന്ദിയും പറഞ്ഞു.