തൃശൂർ: ത ഹരിത വി കുമാർ തൃശ്ശൂർ ജില്ലാ കളക്ടറായി നിയമിതയായി. ജില്ലാ കളക്ടറായിരുന്ന എസ്. ഷാനവാസ് മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം മിഷൻ ഡയറക്ടറായി പോകുന്ന ഒഴിവിലാണ് ഹരിതയുടെ നിയമനം.
2012-ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഹരിത ഒന്നാം റാങ്ക് നേടിയത്. ഇപ്പോൾ സംസ്ഥാന ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്. 2013 ബാച്ചിലെ സിവിൽ സർവീസ് ഓഫീസറാണ് പത്തനംതിട്ട സ്വദേശിയായ ഹരിത. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. വിജയകുമാർ – ചിത്ര ദമ്പതിമാരുടെ മകളാണ്. ആലുവ സ്വദേശി ഡോ. ഷൺഡീവ് ആണ് ഭർത്താവ്.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്. നേടിയ ശേഷമാണ് സിവിൽ സർവീസ് നേടിയത്.

