ചാവക്കാട്: തീര സംരക്ഷണത്തിന്റെ പേരിൽ കടപ്പുറം പഞ്ചായത്തിൽ നടപ്പാക്കുന്ന പൂവരശ് പദ്ധതി ഉപേക്ഷിക്കണമെന്ന് ഐ.എൻ.എൽ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരം പൂവരശ് പദ്ധതി പഞ്ചായത്തും സോഷ്യൽ ഫോറസ്ടിയും സംയുക്തമായാണ് നടപ്പിലാക്കുന്നത്. 8 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതി പണം തട്ടാനുള്ള പദ്ധതിയാണ്. കടൽ തീരത്ത് ലക്ഷങ്ങൾ ചിലവ് ചെയ്ത് കാറ്റാടി മരം പരീക്ഷണം നടത്തി പരാജയപ്പെട്ടിട്ടും ഫണ്ട് തട്ടിയെടുക്കാനുള്ള ഇത്തരം പദ്ധതികൾ പഞ്ചായത്ത് ഉപേക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ല കളക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു. പി.എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു