കൊല്ലം: കുന്നത്തൂർ എം.എൽ.എയും ആർ.എസ്.പി നേതാവുമായ കോവൂർ കുഞ്ഞുമോൻ പി.ഡി.പി പ്രവര്‍ത്തകരെ തന്റെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തുന്നതായി പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്കി ഏതാനും പേരെ അടര്‍ത്തിയെടുത്താല്‍ തകർന്നുപോകുന്നതല്ല പി.ഡി.പിയെന്ന് മൈലക്കാട് ഷാ പറഞ്ഞു. കോവൂർ കുഞ്ഞുമോൻ നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ അധാര്‍മികതയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്ലാ രാഷ്ട്രീയസാഹചര്യങ്ങളും എതിരായിരുന്നിട്ടും എൽ.ഡി.എഫിനൊപ്പം പി.ഡി.പിപ്രവര്ത്തകരുടെ പിന്തുണയും പ്രവര്‍ത്തനവുമാണ് കുന്നത്തൂരില്‍ വീണ്ടും വിജയിക്കാൻ അവസരമൊരുക്കിയത് എന്ന് കുഞ്ഞുമോൻ മറക്കരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു