Sunday, January 11, 2026

എൻ.കെ അക്ബർ എം.എൽ.എയുടെ ഇടപെടൽ; ഫിഷ് ലാന്റിങ് സെന്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇന്ന് യോഗം ചേരും

ചാവക്കാട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം അടഞ്ഞുകിടക്കുന്ന ഫിഷ് ലാന്റിങ് സെന്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ് ഷാനവാസ് ഇന്ന് അടിയന്തിര യോഗം വിളിച്ചു ചേർത്തു. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ഓൺലൈൻ യോഗത്തിൽ എൻ.കെ അക്ബർ എം.എൽ.എ, ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഫിഷ് ലാന്റിങ് സെന്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എ ഫിഷറീസ് മന്ത്രി സജി ചെറിയാന് നൽകിയ നിവേദനത്തെ തുടർന്നാണ് അടിയന്തിര യോഗം ചേരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments