തൃശൂർ: തൃശൂർ നഗരത്തിലെയും, സമീപ പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് കാരണമാകുന്ന മഴവെള്ളം ഏനമാവ് വളയം ബണ്ടിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നതുമായ പുത്തൻ കോളിലെയും, പുല്ലഴി വലിയ പാലം, ചെറിയപാലം മേഖലകളിലെ വലിയ കനാലുകളിലെ തടസങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ആവശ്യപ്പെട്ടു.
തോടുകളിലും, കാനകളിലും ചണ്ടിയും, കുളവാഴയും, മാലിന്യങ്ങളും നിറഞ്ഞുണ്ടായ തടസങ്ങൾ വളരെ ഗൗരവത്തോടെ കണ്ട് ഈ വിഷയത്തിൽ ജില്ലാ ഭരണകുടവും, കോർപ്പറേഷനും ഇടപെടണം. അല്ലാത്ത പക്ഷം മഴപെയ്താൽ വലിയ വെള്ളക്കെട്ടിലേക്ക് നഗരത്തെ നയിക്കുതിന് ഇത് കാരണമാകും.
കനത്ത മഴ തുടങ്ങി വെള്ളം കയറിയാൽ കനാലുകളിലെ തടസങ്ങൾ മാറ്റാൻ സാധിക്കാതെ വരും, മാത്രമല്ല അപകട സാധ്യതയും കൂടുതലാണ്. നഗര പ്രദേശത്തെ വെള്ളക്കെട്ടിലേക്ക് നയിക്കാതെ അടിയന്തിര സ്വഭാവത്തോടെ ജില്ലാ ഭരണകൂടവും കോർപ്പറേഷനും കനാലുകളിലെ തടസങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും എ.പ്രസാദ് ആവശ്യപ്പെട്ടു.