പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ആർ.ആർ.ടി. അംഗങ്ങൾക്കുള്ള കാർഡ് വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ബാലൻ നിർവഹിച്ചു.
അണ്ടത്തോട് പതിനെട്ടാം വാർഡിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, വാർഡ് മെമ്പർ പി.എസ്. അലി എന്നിവർ സംബന്ധിച്ചു. 18ആം വാർഡിലെ ആറ് പേർക്കാണ് കാർഡ് വിതരണം ചെയ്തത്. പഞ്ചായത്തിൽ കര്‍ശന നിരീക്ഷണം തുടരുന്നതായും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അറിയിച്ചു.

