Wednesday, May 6, 2026

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു

തിരുവില്വാമല (തൃശൂർ): സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്‍റെ മകൻ സൽമാൻ ഫാറൂക്ക് (9) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ചയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊണ്ടാഴി ഗവൺമെന്‍റ് എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് എത്തി മേൽനടപടികൾ ബുധനാഴ്ച സ്വീകരിക്കും. മാതാവ്: റസിയ, സഹോദരി: സാലിഹ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments