ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ജാതീയതയുടെ പേരിൽ വാദ്യകലാകാരന്മാരെ മാറ്റിനിർത്തുന്ന വ്യവസ്ഥിതിക്കെതിരേ യുവകലാസാഹിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം കൺവെൻഷൻ അഡ്വ. പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു, മനീഷ് വി. ഡേവിഡ് അധ്യക്ഷനായി. കെ.കെ. ജ്യോതിരാജ്, മണി ചാവക്കാട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സോപാനം ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), മനീഷ് വി. ഡേവിഡ്, കെ.സി. തമ്പി (വൈസ് പ്രസിഡന്റ്), മണി ചാവക്കാട് (സെക്രട്ടറി), ഡോ. കെ. വിവേക്, അഭിലാഷ് വി. ചന്ദ്രൻ (ജോയിന്റ സെക്രട്ടറി), ടി.കെ. രാജീവ് (ട്രഷറർ).
ജാതീയതയുടെ പേരിൽ വാദ്യകലാകാരന്മാരെ മാറ്റിനിർത്തുന്ന വ്യവസ്ഥിതിക്കെതിരേ യുവകലാസാഹിതി രംഗത്ത്
RELATED ARTICLES

