ഗുരുവായൂര്‍: മാതൃഭൂമി ഗുരുവായൂരില്‍ പുതിയ ന്യൂസ് ബ്യൂറോ തുറന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പടിഞ്ഞാറെ ഇന്നര്‍ റിങ് റോഡില്‍ ജയശ്രീ തിയ്യേറ്ററിനു എതിര്‍വശത്താണ് ബ്യൂറോ ആരംഭിച്ചത്. വിഷു ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അതിരുദ്രയജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.ക്ഷേത്രം വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ അധ്യക്ഷയായി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.വി ഷാജി, എ.വി പ്രശാന്ത്, കെ അജിത്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.പി ഉദയന്‍, സി.എസ് സൂരജ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.എന്‍ മുരളി, രവി ചങ്കത്ത്, ഷാജു പുതൂര്‍, ആര്‍ ജയകുമാര്‍, അഭിലാഷ് ചന്ദ്രന്‍, ബാലന്‍ വാറണാട്ട്, ചന്ദ്രന്‍ ചങ്കത്ത്, മാതൃഭൂമി ലേഖകരായ ജനു ഗുരുവായൂര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സോപാന സംഗീതത്തില്‍ റെക്കോര്‍ഡ് ജേതാവ് ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.